LatestNationalNewsNews in BriefVideos

കര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

By Web Desk

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കര്‍ണ്ണാടകയിലെ ഭരണവും കൂടി നഷ്ടമാകാതിരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കിണഞ്ഞ് പരിശ്രമിക്കുന്നു. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന തരത്തിലുള്ള സൂത്രവാക്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കേവലഭൂരിപക്ഷം തുലാസ്സിലെ കളികളെ ആശ്രയിച്ചിരിക്കുന്ന കര്‍ണ്ണാടകത്തില്‍ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് പുതിയ സൂത്രവാക്യം നടപ്പാക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ശ്രമിക്കുന്നത്. സഖ്യത്തിനകത്ത് തര്‍ക്കങ്ങളും സ്വരച്ചേര്‍ച്ചയില്ലായ്മയും അനുദിനം കൂടിവരുന്നതിനിടയിലാണ് ഈ പുതിയ നീക്കം.

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തിലെ ബിജെപിയുടെ വിജയത്തിന് ആക്കം കൂട്ടിയത് ദളിത് വോട്ടുകളുടെ കുത്തൊഴുക്കാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതിനാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുഖ്യമന്ത്രി ദളിത് വിഭാഗത്തില്‍ നിന്നാവണമെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. ഇത് നടപ്പാവുകയാണെങ്കില്‍ ഇപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യും.

എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ജെഡിഎസ് ഈ നിര്‍ദ്ദേശം അനുസരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. മുതിര്‍ന്ന നേതാവ് ദേവഗൗഡ അടക്കമുള്ളവര്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നില്‍ കോണ്‍ഗ്രസ് കാലുവാരിയതാണെന്നാണ് ജെഡിഎസ് വിശ്വസിക്കുന്നത്. ഇത്തരം തര്‍ക്കപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുണ്ട്.

സംസ്ഥാനത്തെ ബിജെപിയാകട്ടെ കേന്ദ്രനേതൃത്വത്തോട് കൂടിയാലോചന നടത്തിയ ശേഷം സത്വരനടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close