LatestNationalNewsNews in Brief

നിങ്ങള്‍ വന്ന് തകര്‍ത്ത പ്രതിമ നിങ്ങളായിട്ട് ഉണ്ടാക്കേണ്ട; ഞങ്ങളുണ്ടാക്കിക്കോളാം: മോദിയോട് മമത; ബംഗാളില്‍ പ്രതിമാരാഷ്ട്രീയയുദ്ധം മൂര്‍ധന്യത്തില്‍

By Web Desk

കൊല്‍ക്കത്ത സര്‍വ്വകലാശാലാ വളപ്പില്‍ ബിജെപി-തൃണമൂല്‍ അക്രമത്തിനിടെ തകര്‍ക്കപ്പെട്ട ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുന:സ്ഥാപിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനത്തെ തള്ളി മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിമ നിര്‍മ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്ന് മമത തിരിച്ചടിച്ചു:

‘വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിനുണ്ട്. പക്ഷേ, 200 വര്‍ഷത്തെ പാരമ്പര്യം തിരിച്ചുനല്‍കാന്‍ മോദിക്ക് കഴിയുമോ? ഞങ്ങളുടെ പക്കല്‍ തെളിവുണ്ട്. എന്നിട്ടും നിങ്ങള്‍ ആരോപിക്കുന്നു തൃണമൂലാണ് പ്രതിമ തകര്‍ത്തതെന്ന്. ഇത്രയേറെ നുണകള്‍ പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ തീരൂ. ഒന്നുകില്‍ ആരോപണങ്ങള്‍ തെളിയിക്കൂ. അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരും.’- മമത താക്കീതിന്റെ ഭാഷയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ ബിജെപിയുടെ സഹോദര സ്ഥാപനമെന്ന നിലയ്ക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു. മഥുരാപൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ബംഗാളിലെ നവോത്ഥാന നായകനായിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറുടെ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണമാണ് മമതയെ ക്ഷുഭിതയാക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close