LatestNationalNewsNews in BriefVideos

മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ഹര്‍ജി സുപ്രീംകോടതി തള്ളി; പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് നിര്‍ദ്ദേശം

By Web Desk

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി ,ബിജെപി ദേശീയ ജനറൽ സെക്രട്ടറി അമിത് ഷാ എന്നിവരുടെ വിവാദ പ്രസംഗങ്ങൾക്കെതിരെ നടപടി കൈക്കൊണ്ടില്ലെന്നും, അവര്‍ക്ക് ക്ലീൻ ചിറ്റ് നൽകിയെന്നും കാട്ടിയാണ് കോൺഗ്രസ് എം പി സുസ്മിത ദേവ് കോടതിയിൽ ഹർജി നൽകിയിരുന്നത്.

നരേന്ദ്ര മോഡിയും അമിത് ഷായും ചട്ടലംഘനം നടത്തിയിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെതിരെയായിരുന്നു കോൺഗ്രസിന്‍റെ ഹര്‍ജി.

എന്നാൽ ഹർജി കാലഹരണപ്പെട്ടതായും, നടപടി ക്രമങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ധരിപ്പിച്ചിരുന്നതായും സുപ്രീം കോടതി അറിയിച്ചു. എങ്കിലും മോദിക്കും, ഷായ്ക്കും ക്ലീൻ ചിറ്റ് നൽകി കമീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പരാതി ഉണ്ടെങ്കിൽ പുതിയ ഹർജി ഫയൽ ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close