LatestNationalNewsNews in Brief

അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദി

By Web Desk

രേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ എംപിക്ക് അതിപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്ന് സൂചന. അടിമുടി മാറ്റങ്ങളോടെയായിരിക്കും മന്ത്രിസഭ രൂപവത്കരിക്കുക. മോദിക്ക് പിന്നില്‍ രണ്ടാമനായി അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ വരാനാണ് ഏറെ സാധ്യത.

ആരെയും കൊതിപ്പിക്കുന്ന അതിശയ വിജയവുമായി ബി.ജെ.പി അധികാരം നിലനിര്‍ത്തിയതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുല്യമായ പങ്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമുണ്ട്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പിലൂടെ അമിത് ഷാ ലോക്സഭയിലെത്തിയിരിക്കുന്നത്. ഇതോടെ അമിത് ഷാക്ക് സര്‍ക്കാരിലും സുപ്രധാന പങ്കുണ്ടാവും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് 5.10ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് അമിത് ഷായുടെ വിജയം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തര വകുപ്പ് അമിത് ഷായ്ക്ക് ആയിരുന്നു. ഇപ്പോളത്തെ ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗിനെ പ്രതിരോധ വകുപ്പിലേക്ക് മാറ്റാനാണ് സാധ്യത. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം വിഷമിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ധനമന്ത്രി സ്ഥാനം തുടര്‍ന്നും ലഭിക്കുമോയെന്ന കാര്യം സംശയമാണ്. പീയൂഷ് ഗോയലിനാണ് ധനമന്ത്രിയാവാന്‍ സാധ്യത കല്പിക്കപ്പെടുന്നത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇത്തവ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നില്ല. എങ്കിലും വിദേശകാര്യ വകുപ്പില്‍ നടത്തിയ നല്ല പ്രകടനം മുന്‍നിര്‍ത്തി അവരെ അവരെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചേക്കും.

ആകര്‍ഷണീയമായ മറ്റൊരു സുപ്രധാന വകുപ്പ് ലഭിക്കാന്‍ പോകുന്നത് അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ച സ്മൃതി ഇറാനിക്കായിരിക്കും. അതേസമയം ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച സ്ഥിതിക്ക് എന്‍ഡിഎയിലെ ഘടകകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ എന്ത് പദവികളായിരിക്കും ലഭിക്കുക എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close