News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
LatestNationalNewsNews in BriefVideos

അശ്വമേധം വീണ്ടും വിജയിച്ച മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനില്‍ വന്‍ ഒരുക്കം: മെയ് 30ന് സത്യപ്രതിജ്ഞ

By Web Desk

ബിജെപി ഒറ്റയ്ക്ക് നേടിയ 303 സീറ്റുകളുടെ അത്യാവേശത്തോടെ മെയ് 30ന് അധികാരത്തിലേറാനിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി രാഷ്ട്രപതി ഭവനില്‍ ദ്രുതഗതിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. പതിനേഴാം ലോക്‌സഭയിലെ ആകെയുള്ള 542 സീറ്റുകളില്‍ 353 സീറ്റും നേടിയ എന്‍ഡിഎ അംഗങ്ങളെയും 91 സീറ്റുകള്‍ നേടിയ യുപിഎ അംഗങ്ങളെയും 98 സീറ്റുകള്‍ നേടിയ മറ്റുള്ളവരെയും സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളാണ് രാഷ്ട്രപതിഭവനില്‍ നടക്കുന്നത്.

രാജ്യമാകെ ആഞ്ഞുവീശിയ മോദി തരംഗത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും മറികടന്നുകൊണ്ടാണ് 353 സീറ്റുകളുമായി ദേശീയ ജനാധിപത്യ സഖ്യമെന്ന എന്‍ഡിഎ അധികാരത്തുടര്‍ച്ച നേടിയത്. പശ്ചിമബംഗാളിലും ഒഡിഷയിലും വേരുകളാഴ്ത്തിയ ബിജെപി, പ്രതിപക്ഷസഖ്യങ്ങള്‍ കെട്ടാന്‍ ശ്രമിച്ച കോട്ടകള്‍ അനായാസം തകര്‍ത്തുകൊണ്ടാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും മുന്നേറിയത്.

അനായാസേനയുള്ള ഈ രണ്ടാംവിജയം 2014ലെ ജയത്തേക്കാള്‍ ഉജ്ജ്വലമാണ്.
കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മാത്രം മതിയെന്നിരിക്കെ തനിച്ച് നേടിയ 302 സീറ്റുകള്‍ ബിജെപിയെ അജയ്യരാക്കി. ഞായറാഴ്ച്ച നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നാളെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്രമോദിയെ വീണ്ടും പുതിയ നേതാവായി തെരഞ്ഞെടുക്കും.

രാജ്യത്ത് തുടര്‍ച്ചയായി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന ചരിത്രപരമായ ഖ്യാതിയും ഈ നേട്ടത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ നേടി. ഇതിനുമുമ്പ് ഇത്തരമൊരു ചരിത്രനിമിഷം ഉണ്ടായിട്ടുള്ളത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭരണകാലത്ത് മാത്രമാണ്. അവര്‍ ഇരുവരും അധികാരത്തിലിരുന്നപ്പോഴായിരുന്നു ഇതിന് മുമ്പ് ഇതേ പോലെ പാര്‍ട്ടിയെ കേവലഭൂരിപക്ഷത്തിലേറെ സീറ്റുകള്‍ നേടി വിജയിപ്പിക്കാനായത്. ഏറ്റവുമൊടുവില്‍ ഇങ്ങനെയൊരു അധികാരത്തുടര്‍ച്ച നേടിയത് 1971ല്‍ ഇന്ദിരാഗാന്ധിയായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിളിക്കാനുള്ള അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ രാഷ്ട്രപതിഭവന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടികള്‍ തുടങ്ങി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close