KeralaLatestNationalNewsNews in BriefWorld

മലയാളികള്‍ മരിക്കാനിടയായ സംഭവം: അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍ സര്‍ക്കാര്‍

By Web Desk

നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരിക്കാനിടയായ സംഭവം അന്വേഷിക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയം അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു.

മൃതദേഹങ്ങള്‍ ബുധനാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

മൃതദേഹങ്ങൾ ഉടന്‍ നാട്ടിലെത്ത‌ിക്കാനുള്ള ശ്രമങ്ങൾ ഊര്‍ജ്ജിതമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ട്.

കാഠ്മണ്ഡുവില്‍ നിന്ന‌് 60 കിലോമീറ്റർ ദൂരെയുള്ള ദമനിലെ റിസോർടിലാണ് കുട്ടികളടക്കം എട്ടുപേർ ചൊവ്വാഴ്ച്ച മരിച്ചത്. തണുപ്പ മാറ്റാന്‍ റിസോര്‍ട്ട് ജീവനക്കാര്‍ നല്‍കിയ ഹീറ്റർ തകരാറിലായതിനെ തുടര്‍ന്ന് വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് എട്ട് പേരും മരിക്കാനിടയായതെന്നാണ് പ്രാഥമിക വിവരം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close