LatestNationalNewsNews in BriefVideos

എല്ലാ വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി: ഹര്‍ജിക്കാര്‍ ശല്യം ചെയ്യുകയാണെന്ന് കോടതി

By Web Desk

മെയ് 23ന് വോട്ടെണ്ണുമ്പോള്‍ മുഴുവന്‍ വിവിപാറ്റുകൾ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാർ കോടതിയെ ശല്യം ചെയ്യുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാലബഞ്ച് വിമര്‍ശിച്ചു. വിവി പാറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട് ഏപ്രിലില്‍‌ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ഇത്തരം ഹരജികള്‍ പിന്നെയും പിന്നെയും പരിഗണിക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ടെക് ഫോർ ഓൾ ആണ് കോടതിയെ സമീപിച്ചിരുന്നത്. വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവെന്നത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ വോട്ടണ്ണല്‍ പ്രക്രിയയ്ക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. വിരമിച്ച‌ രണ്ട് ഉന്നത ഉദ്യോഗസഥരെ നിരീക്ഷകരായി നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹരജിക്കാര്‍ക്ക് വേണമെങ്കില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close