LatestNationalNewsNews in Brief

ശത്രുക്കള്‍ സ്നേഹിക്കുന്നു: ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം തെരഞ്ഞെടുപ്പു ധാരണ

By Web Desk

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ ഇത്തവണ അസാധാരണമായ ഒരു ധാരണയിലെത്തും. ബദ്ധവൈരികളായ സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ തെരഞ്ഞെടുപ്പു ധാരണയ്ക്കൊരുങ്ങുകയാണ്.

ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണക്കൊരുങ്ങുകയാണ് സി.പി.എം. സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം മത്സരക്കില്ല എന്നതാണ് പ്രധാന തീരുമാനം. ഇതിനുപുറമേ നേതൃതലത്തില്‍ നീക്ക് പോക്കുണ്ടാക്കാനും ധാരണയായി.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ വോട്ടുകളും ബി.ജെ.പി വിരുദ്ധ വോട്ടുകളും ചിതറിപ്പോകാതെ സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. നാളെ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കോണ്‍ഗ്രസുമായുള്ള ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close