NationalNewsNews in Brief

സുപ്രീംകോടതിയില്‍ വീണ്ടും വീണ്ടും മാപ്പു പറഞ്ഞ് രാഹുല്‍ഗാന്ധി: കാവല്‍ക്കാരന്‍ കള്ളന്‍ പ്രയോഗത്തില്‍ ഇന്നും മാപ്പ്

By Web Desk

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളൻ ആണെന്ന് സുപ്രീം കോടതിയും അംഗീകരിച്ചുവെന്ന രീതിയില്‍ പ്രസ്താവന നടത്തേണ്ടിവന്നതില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം രാഹുല്‍ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു.

ഇതിന്‍റെ പേരിലുള്ള കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിക്കണം എന്നും രാഹുൽ ഗാന്ധി സത്യവാങ് മൂലത്തിൽ അപേക്ഷിച്ചു.

കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതിയും സമ്മതിച്ചുവെന്നായിരുന്നു നേരത്തേ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നത്. ഇതിനെതിരെ ബിജെപി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കുറ്റസമ്മതം മാത്രം പോരെന്നും മാപ്പ് പറയണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ആദ്യമേ തന്നെ രാഹുല്‍ സത്യവാങ്മൂലം നല്‍കിയിരുന്നുവെങ്കിലും കേസുമായി മുന്നോട്ടുപോവുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് രാഹുല്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.

രാഹുലിന്‍റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എം.പി മീനാക്ഷി ലേഖിയാണ് കേസ് ഫയൽ ചെയ്തത്. ഇതോടെ താൻ തെരഞ്ഞെടുപ്പ് ചൂടിൽ ആവേശത്തിനിടെ പറഞ്ഞു പോയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഖേദം പ്രകടിപ്പിക്കൽ വെറും അധര വ്യായാമം മാത്രമാണെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് മാപ്പ് പറയാൻ വീണ്ടും അവസരം നൽകണമെന്ന് രാഹുൽ അപേക്ഷിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close