KeralaLatestNationalNewsNews in Brief

ശ്രീലങ്കയിലെ സ്ഫോടന പരമ്പര: കോയമ്പത്തൂരില്‍ ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

By Web Desk

ശ്രീലങ്കയിൽ ഈസ്‌റ്റർ ദിവസമുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. തമിഴ്‌നാട്ടില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ച്‌ എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമാണ് റെയ്ഡ്.

കോയമ്പത്തൂരിലെ ഉക്കടം, പോത്തനൂര്‍, കുനിയപത്തുര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലാണ് റെയ്ഡ്. പുലർച്ചെ മുതലാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്. സ്ഫോടന പരമ്പരയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് അതിൽ ഉൾപ്പെട്ടിരുന്ന ഒരാൾ കോയമ്പത്തൂരിൽ എത്തിയിരുന്നെന്ന് എൻഐഎ സംഘം വ്യക്തമാക്കിയിരുന്നു. റെയ്‍ഡിൽ ആരെയും പിടികൂടിയിട്ടില്ല. ഹോട്ടലുകളടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്.

കഴിഞ്ഞ മാസം, തമിഴ് നാട്ടിലെ വിവിധ പ്രദേശങ്ങളിലെ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. എന്‍ഐഎയുടെ കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘമായിരുന്നു കുംഭകോണം, കാരക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകള്‍ റെയ്ഡ് ചെയ്തത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close