LatestNationalNewsNews in BriefWorld

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ പുറത്തുവിട്ട രേഖയില്‍ കൃത്രിമം: പ്രതിരോധ മന്ത്രിയുടെ മറുപടി എഡിറ്റ് ചെയ്ത് മാറ്റി

By Web Desk

ഫേല്‍ ഇടപാടില്‍ രാജ്യതാല്പര്യത്തിന് വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപിച്ച് ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട തെളിവില്‍ പ്രതിരോധ മന്ത്രിയുടെ മറുപടി എഡിറ്റ് ചെയ്ത് മാറ്റിയാണ് നല്‍കിയതെന്ന് തെളിഞ്ഞു. ഇതോടെ, ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണത്തിന്‍റെ ശക്തി കുറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേല്‍ ഇടപാടിനായി ചര്‍ച്ച നടത്തിയതെന്നാണ് പ്രതിരോധ മന്ത്രിക്ക് അന്നത്തെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി അയച്ച കത്തിന്‍റെ പകര്‍പ്പ് പ്രസിദ്ധീകരിച്ചുകൊണ്ട് ദി ഹിന്ദു ആരോപിച്ചത്. എന്നാല്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് പ്രതിരോധ മന്ത്രി കൊടുത്ത മറുപടി എഡിറ്റ് ചെയ്ത് മാറ്റിയാണ് മാദ്ധ്യമം രേഖ പുറത്തുവിട്ടതെന്ന് തെളിഞ്ഞു. പ്രതിരോധ മന്ത്രിയുടെ മറുപടി ഉൾപ്പെടെയുള്ള രേഖ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എൻ.ഐ പുറത്തുവിട്ടു.

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നല്‍കിയ മറുപടി ഇതായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി നടത്തിയ ചർച്ച ഇന്ത്യയുടെ വിലപേശൽ ടീമിന്റെ ഇടപെടലിനെ ബാധിക്കുമെന്ന പരാമർശം പെരുപ്പിച്ച് കാണിക്കലാണ്. ഈ മറുപടി എഡിറ്റ് ചെയ്ത് മാറ്റിയാണ് ദി ഹിന്ദു രേഖ പുറത്തു വിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനും പരീക്കർ കുറിപ്പിൽ നിർദ്ദേശം നല്‍കിയിരുന്നു..

വിമാനങ്ങളുടെ വില സംബന്ധിച്ച ചര്‍ച്ചകളുമായി ഇതിന് ബന്ധമില്ലെന്ന് മുൻ പ്രതിരോധ സെക്രട്ടറി മോഹൻ കുമാറും വ്യക്തമാക്കി. വിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൃത്യമായാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദു എഡിറ്റ് ചെയ്തുമാറ്റിയ രേഖയുമായി വാര്‍ത്ത നല്‍കിയതിന്‍റെ പിറകേ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷ്ടാവാണെന്ന രീതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close