BusinessLatestNationalNewsNews in BriefWorld

ഇവര്‍ ദേശദ്രോഹികള്‍: കഴിവുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്ത വമ്പന്‍ സ്ഥാപനങ്ങളുടെ പട്ടിക പുറത്ത്

By Web Desk

വായ്‌പ തിരിച്ചടയ്ക്കാന്‍ കഴിവുണ്ടായിട്ടും കരുതിക്കൂട്ടി കുടിശ്ശിക വരുത്തിയ 30 വമ്പന്‍ സ്ഥാപനങ്ങളുടെ പട്ടിക റിസർവ്‌ ബാങ്ക്‌ പുറത്തുവിട്ടു. വിവരാവകാശനിയമപ്രകാരം ‘ദി വയർ’ വെബ്‌ പോർട്ടലിന്‌ നൽകിയ ഉത്തരത്തിലാണ്‌ പട്ടികയുള്ളത്. പക്ഷേ ഈ പട്ടികയില്‍ ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ ഏതാണെന്ന കാര്യം മുന്‍ഗണനാക്രമത്തില്‍ നൽകിയിട്ടില്ല.

വിജയ്‌ മല്യയുടെ കിങ്‌ ഫിഷർ എയർലൈൻസ്‌ (2488 കോടി), രാജ്യംവിട്ട മെഹുൽ ചോസ്‌കിയുടെ ഗീതാഞ്‌ജലി ജെംസ്‌ (5044 കോടി), റീ ആഗ്രോ ലിമിറ്റഡ്‌ ( 4197 കോടി ), വിൻസം ഡയമണ്ട്‌സ്‌( 3386 കോടി), രുചി സോയ (3225 കോടി ), റോട്ടോമാക്ക്‌ (2844 കോടി), ഡക്കാൺ ക്രോണിക്കിൾ ഹോൾഡിങ്‌സ്‌ (1951 കോടി), എബിജി ഷിപ്പ്‌യാർഡ്‌ (1875 കോടി) തുടങ്ങിയവ പട്ടികയിലുള്ള കമ്പനികളാണ്‌.

അതേസമയം ഏറ്റവും കൂടുതൽ വായ്‌പ എടുത്ത 30 സ്ഥാപനങ്ങൾ, ഏറ്റവും കൂടുതൽ കിട്ടാക്കടം വരുത്തിയ 30 സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റിസർവ്‌ ബാങ്ക്‌ നൽകിയിട്ടില്ല.

രാജ്യത്തെ 11,000 കമ്പനികൾ മനഃപൂർവം വരുത്തിയ കുടിശ്ശിക 1.61 ലക്ഷം കോടിയിൽപ്പരംവരും. വാണിജ്യബാങ്കുകൾ മുമ്പ്‌ പുറത്തുവിട്ട കണക്കുകൂടിചേർത്താണ് ഇത്. തിരിച്ചടയ്ക്കാന്‍ കഴിവുണ്ടായിട്ടും കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളെയാണ്‌ പട്ടികയിൽപെടുത്തിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close