NationalNewsNews in Brief

പടിഞ്ഞാറന്‍ ത്രിപുരയില്‍ മെയ് 12ന് വീണ്ടും വോട്ടെടുപ്പ്: തീരുമാനം ആദ്യഘട്ട വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തില്‍

By Web Desk

ത്രിപുരയിലെ 168 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ‌് നടന്ന 168 ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പു നടത്തുക.

ഏപ്രിൽ 11-നായിരുന്നു ഇവിടെ ആദ്യഘട്ട വോട്ടെടുപ്പ‌് നടന്നത‌്. ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മെയ് 12-നാണ‌് ഈ ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത‌്.

പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിൽ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി സിപിഎം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം കമ്മീഷൻ വീണ്ടും വോട്ടെടുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close