KeralaLatestNationalNewsNews in Brief

സംസ്ഥാനമെങ്ങും ട്രെയിനുകള്‍ തടയുന്നു: എല്ലാ ട്രെയിനുകളും വൈകിയോടുന്നു

By Web Desk

ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിവസവും സമരാനുഭാവികള്‍ വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞതിനാല്‍ സംസ്ഥാനമാകെ ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരത്തും കായംകുളത്തും എറണാകുളത്തും കോട്ടയത്തും കണ്ണൂരിലും സമരാനുഭാവികള്‍ ട്രെയിനുകള്‍ തടഞ്ഞു. കായംകുളത്ത് കൊച്ചുവേളി അമൃത്സര്‍ ട്രെയിനാണ് തടഞ്ഞത്.

സംസ്ഥാനത്തൊരിടത്തും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നില്ല. തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് മാറ്റി. ശബരി എക്സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. പലയിടങ്ങളിലും തടഞ്ഞിട്ട ട്രെയിനുകള്‍ക്ക് മുന്നില്‍ നേതാക്കള്‍ ഊഴം വച്ച് ദീര്‍ഘനേരം പ്രസംഗിക്കുന്നതോടെ ട്രെയിനുകളെല്ലാം അനിശ്ചിതമായി വൈകുകയാണ്. കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. സ്വകാര്യ ബസുകള്‍ ഇന്നും സര്‍വീസ് നടത്തുന്നില്ല. ജനജീവിതം സംസ്ഥാനത്ത് പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയാണ്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close