NationalNewsNews in Brief

ലൈംഗികാരോപണ പരാതി തള്ളിയതില്‍ പ്രതിഷേധം: സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ

By Web Desk

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെയുള്ള ലെംഗികാരോപണ പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി തള്ളിയതിനെതിരെ കോടതി പരിസരത്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധവുമായെത്തിയ മുപ്പതോളം സ്ത്രീകളേയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സുപ്രീം കോടതിക്ക് മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

ആഭ്യന്തര അന്വേഷണ സമിതിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഉച്ചക്ക് ശേഷം വീണ്ടും പ്രതിഷേധം ശക്തമായതോടെ കോടതി പരിസരത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തു.

സുപ്രീംകോടതി മുന്‍ ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയില്‍ നീതിയുക്തമായ അന്വേഷണം നടക്കണമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിമന്‍ ജനറല്‍ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജ ആവശ്യപ്പെട്ടു.

സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ആഭ്യന്തര അനേഷണ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരെ യുവതി നല്കിയ ലൈംഗികാരോപണ പരാതി തള്ളിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close