CrimeLatestNationalNewsNews in Brief

ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ ഉടന്‍ കീഴടങ്ങി ജയിലില്‍ പോകണമെന്ന് സുപ്രീംകോടതി: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ കിട്ടിയിട്ടും ആരോഗ്യകാരണം കാണിച്ച് ഹര്‍ജി; അപേക്ഷ തള്ളിയതോടെ രാജഗോപാലിനെ കാത്ത് ജയില്‍

By Web Desk

കൊലാപാതക കേസിൽ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാൽ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവ്. ആരോഗ്യ കാരണങ്ങളാൽ കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

ശരവണ ഭവന്‍ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രാജഗോപാലിനെതിരായ വിധി സുപ്രിംകോടതി കൂടി ശരിവയ്ക്കുകയായിരുന്നു.

തന്റെ ഗുരുവായി കണക്കാക്കിയിരുന്ന ജ്യോത്സ്യന്റെ വാക്കുകള്‍ വിശ്വസിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ വിവാഹിതയായ മകളെ മൂന്നാം ഭാര്യയാക്കാനുള്ള ശ്രമമാണ് രാജഗോപാലിനെ ജയിലിലേക്കെത്തിച്ചത്. ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയെ വിവാഹം ചെയ്താല്‍ ബിസിനസ് സാമ്രാജ്യം ഇനിയും വളരുമെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. നേരത്തേ തന്നെ രാജഗോപാലിന് വലിയ താല്‍പര്യമുണ്ടായിരുന്ന ജീവജ്യോതിയെ സ്വന്തമാക്കാനായി പിന്നീട് അയാളുടെ ശ്രമമെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close