LatestNationalNewsNews in Brief

അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കുക: യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

By Web Desk

ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ചു എന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൗജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ഏതു നിയമപ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച കോടതി അദ്ദേഹത്തെ ഉടന്‍ പുറത്തുവിടണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയതിനെ അവഹേളിച്ചുവെന്ന് എന്നാരോപിച്ചാണ് കനൗജിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കനൗജിയ ചെയ്തത് മനപ്പൂര്‍വ്വമുള്ള വ്യക്തിഹത്യയാണെന്നാണ് അറസ്റ്റ് ചെയ്ത് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നു പരാതിപ്പെട്ട് പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവച്ച് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പങ്കുവച്ചുവെന്ന് ആരോപിച്ചാണ് പോലീസ് പ്രശാന്ത് കനൗജിയയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ എട്ടിനായിരുന്നു അറസ്റ്റ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close