LatestNationalNewsNews in BriefWorld

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയില്‍: മോദിയുമായി കൂടിക്കാഴ്ച്ച

By Web Desk

മേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയിലെത്തും. ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ നടക്കുന്ന ട്രംപ് മോദി കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് സന്ദര്‍ശനം. മൂന്നുദിവസത്തെ സന്ദര്‍ശനത്തെ
ഇരു രാജ്യങ്ങളും ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മൈക്ക് പോംപെയോ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. എച്ച് വണ്‍ ബി വിസ നല്‍കുന്നതില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടേക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close