CrimeKeralaLatestNewsNews in Brief

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് ഒഎം ജോര്‍ജ്ജ് കീഴടങ്ങി

By Web Desk

തിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ‌് നേതാവ‌് ഒഎം ജോർജ‌് പൊലീസിന് കീഴടങ്ങി. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയംഗവും ബത്തേരി പഞ്ചായത്ത‌് മുൻ പ്രസിഡന്‍റും മുൻ ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോർജിന്റെ പേരിൽ പോക‌്സൊ, ബലാത്സംഗം, ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ‌്പി കുബേരന്‍ നമ്പൂതിരിയുടെ മുമ്പാകെയാണ് കീഴടങ്ങിയത്.

പണിയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ജോർജ‌് ബലപ്രയോഗത്തിലൂടെ ഒന്നര വർഷത്തോളം പീഡിപ്പിക്കുകയായിരുവെന്നാണ് പരാതി. ഇയാൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ വീട്ടിലേക്ക‌് വിളിച്ചുവരുത്തി കിടപ്പുമുറിയിലും കാപ്പിത്തോട്ടത്തിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരുന്നത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പഠനം മുടങ്ങിയിരുന്നു. ഒരാഴ്ച്ച മുമ്പ് പെണ്‍കുട്ടിയുടെ ഫോണില്‍ ജോര്‍ജ്ജിന്‍റെ സംഭാഷണം കേട്ട മാതാപിതാക്കള്‍ വിവരം ആരാഞ്ഞിരുന്നു.ഇതോടെ പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന‌് ചൈൽഡ‌് ലൈന‌് പരാതി നൽകിയിരുന്നു.

കോൺഗ്രസ‌് ബത്തേരി ബ്ലോക്ക‌് പ്രസിഡന്റായി 15 വർഷത്തോളം പ്രവർത്തിച്ച ജോർജ‌്, സഹകരണ അർബൻ ബാങ്കിന്റെ മുൻ ചെയർമാനും ഇപ്പോൾ വൈസ‌് ചെയർമാനുമാണ‌്. സംഭവത്തെത്തുടര്‍ന്ന് ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close