KeralaLatestNewsNews in Brief

ഓണക്കിറ്റ് നൽകിയില്ല; പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്: ചെന്നിത്തല

By web desk

ണക്കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന വച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കോടികൾ ചെലവഴിച്ച് ദില്ലിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് ധൂർത്ത് തുടരുമ്പോഴും പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് ചെന്നിത്തല ആരോപിച്ചു.

പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പ്രളയത്തിൽ ദുരിതത്തിലായവർക്ക് പതിനായിരം രൂപ നൽകാനാവാത്തത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തിൽ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവരെല്ലാം കിറ്റ് ഇത്തവണ ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്കോ ഔട്ട് ലെറ്റിൽ എത്തി വെറും കയ്യോടെ മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്ക് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നതാണ്.

കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി. ഈ ഓണത്തിന് അതും ഇല്ലാതാകുകയാണ്. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെയ്കോ വിശദീകരിക്കുന്നത്. മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്നാണ് സര്‍ക്കാർ നൽകുന്ന വിശദീകരണം.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close