KeralaLatestNewsNews in Brief

ഓണം; പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

By web desk

ബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായാണ് ക്ഷേത്ര നട തുറക്കുന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം.

ഉത്രാട ദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവയുണ്ടാകും. ചൊവ്വാഴ്ച്ച സന്നിധാനത്ത് ഓണസദ്യ ആരംഭിക്കും. ചതയ ദിനമായ സെപ്തംബര്‍ 13 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close