LatestNationalNewsNews in BriefWorld

വീണ്ടും തിരിച്ചടി; പാക് അധിനിവേശ കശ്മീരിലെ കമ്പനികളുടെ നികുതി ഇളവ് നിര്‍ത്തലാക്കി ദക്ഷിണ കൊറിയ

By web desk

പാകിസ്ഥാന് ഇന്ത്യയുടെ പുതിയ അന്താരാഷ്ട്രനീക്കങ്ങള്‍ തിരിച്ചടിയാക്കുന്നു. ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്നാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. ഭാരതം എന്നും തിരികെ നേടാന്‍ ശ്രമിക്കുന്ന പാക് അധിനിവേശ കശ്മീരിലാണ് കൊറിയന്‍ നടപടി ഉണ്ടായിരിക്കുന്നത്. ആ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കൊറിയന്‍ കമ്പനികളുടേയും നികുതി ഇളവാണ് കൊറിയ നിര്‍ത്തലാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്. പ്രധാന മന്ത്രി ലീ നാക് യോനുമായിട്ടായിരുന്നു പ്രധാന ചര്‍ച്ച നടന്നത്.തുടര്‍ന്നാണ് വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തംകമ്പനികള്‍ക്കുള്ള നികുതി ഒഴിവാക്കുന്ന വ്യവസ്ഥ, പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ കൊറിയ നിര്‍ത്തലാക്കിയത്.

ദക്ഷിണ കൊറിയയുടെ പ്രസിദ്ധമായ സിയോള്‍ പ്രതിരോധ സംവാദത്തിലെ മുഖ്യപ്രഭാഷണവും ഇന്ത്യന്‍ പ്രതിരോധ മന്ത്രി നടത്തി. കൊറിയന്‍ മേഖലയിലെ ശാന്തിയും സമാധാനവും സംരക്ഷിക്കുന്നതില്‍ ഭാരത പ്രതിരോധ സേനയുടെ പങ്കും രാജ്‌നാഥ് സിംഗ് പ്രസംഗത്തില്‍ വ്യക്തമാക്കി. ലുക് ഈസ്റ്റ് പോളിസിയില്‍ നിന്ന് ആക്ട് ഈസ്റ്റ് പോളിസിയിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സൗഹൃദത്തിന്റെ പ്രാധാന്യം സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close