KeralaLatestNewsNews in Brief

പാലാ ഉപതെരഞ്ഞെടുപ്പ്; പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകും: ജോസ് കെ മാണി; ഉച്ചയ്ക്ക് സമവായ ചര്‍ച്ച

By web desk

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി. കേരളാ കോൺഗ്രസ്, പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തും. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ കോട്ടയം ഡിസിസിയിലാണ് യോഗം നടക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോൺ​ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷമൊരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close