KeralaLatestNewsNews in Brief

പെരിയ ഇരട്ടക്കൊല; സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

By web desk

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം നിലവിലെ സാഹചര്യത്തിൽ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് ഹൈക്കോടതി. പ്രതികൾ എല്ലാവരും പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നില്ലേ എന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉള്ള ആശങ്കൾ മാത്രമാണ് ഇപ്പോഴെന്നും കോടതി നിരീക്ഷിച്ചു.

വാദത്തിനിടെ സീൽ ചെയ്‌ത കവറിൽ സൂക്ഷിച്ച ആയുധങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സർജനെ അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ആരാഞ്ഞു. 10 ദിവസത്തിന് ശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കും.

കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ സർക്കാരിനേയും, അനാവശ്യ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കുന്ന സര്‍ക്കാര്‍ നയത്തെയും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡിജിപിയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ഓഫീസിന് വീഴ്ച പറ്റി. ഇക്കാര്യത്തില്‍ ഡിജിപിയോ എഡിജിപിയോ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close