LatestNationalNewsNews in BriefWorld

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

By webd esk

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലെ കേന്ദ്ര നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം രണ്ട് ദിവസം മുന്‍പാണ് പാര്‍ലമെന്റ് പാസാക്കിയത്. അര്‍ട്ടിക്കിള്‍ 370, 35 A എന്നിവ പിന്‍വലിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുറത്തിറക്കിയത്.

കശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്ത് കളയുന്നതെന്നും ജമ്മു കശ്മീരിന്റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിത്. കശ്മീര്‍ ബില്ലിലെ ചര്‍ച്ചകള്‍ക്കു രാജ്യസഭയില്‍ മറുപടി നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35-എ, 370 എന്നിവ

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close