KeralaLocalNewsNews in Brief
വനിതാ തടവുകാർ ജയിൽ ചാടി; തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു വനിതാ തടവുകാർ ജയിൽ ചാടി
By webdesk

തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽചാടി. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ, ശിൽപ്പ എന്നിവരെയാണ് അട്ടക്കുളങ്ങര സബ് ജയിലിൽ നിന്നും കാണാതായത്. വർക്കല സ്വദേശിനിയായ സന്ധ്യ മോഷണക്കേസിലെ പ്രതിയും പാങ്ങോട് സ്വദേശിനി ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്. വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ജയിൽ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡിനെയടക്കം ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്.