LatestNationalNewsNews in BriefWorld

ബ്രിട്ടീഷ് പൗരനാണെന്ന പരാതി: രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നോട്ടീസ്

By Web Desk

ലോക് സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമാ രാഹുല്‍ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി എം.പി സുബ്രഹമണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.

ആരോപണത്തിലെ യാഥാര്‍ഥ്യം എന്താണെന്ന് രണ്ടാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്..

ഇതേ പ്രശ്നമുയര്‍ത്തി അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക തള്ളണമെന്ന് പരാതി ഉയര്‍ന്നിരുന്നു. പക്ഷേ അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close