KeralaNationalNewsNews in Brief

വയനാട്ടുകാരെക്കുറിച്ചുള്ള അഭിമാനവുമായി മടങ്ങിയെന്ന് രാഹുല്‍ഗാന്ധി: നിങ്ങളുടെ എംപിയായിരിക്കുക എന്നതാണ് ഏറ്റവും വലിയ ബഹുമതിയെന്നും രാഹുല്‍

By Web Desk

കാലവര്‍ഷക്കെടുതി വന്‍ ദുരന്തം വിതച്ച വയനാട് ജില്ലയില്‍ നിന്ന് താന്‍ മടങ്ങിയത് ആ മണ്ഡലത്തിലെ ജനങ്ങളെക്കുറിച്ചുള്ള അഭിമാനം മാത്രമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി. വയനാട്ടുകാരുടെ ജനപ്രതിനിധിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സന്തോഷിക്കുന്നുവെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം എഴുതി.

”ഞാന്‍ പ്രതിനിധീകരിക്കുന്ന ജനതയെക്കുറിച്ചുള്ള അഭിമാനബോധവുമായി വയനാട്ടില്‍ നിന്ന് മടങ്ങി. കൊടിയ ദുരന്തത്തിനിടയിലും അവരുടെ മുഖങ്ങളില്‍ പ്രകടമായ ധീരതയും അന്തസ്സും എന്നെ വിനയാന്വിതനാക്കുന്നു. നിങ്ങളുടെ എം.പിയായിരിക്കുക എന്നത് എനിക്ക് വലിയൊരു ബഹുമതിയും ആഹ്ലാദകരമായ കാര്യവുമാണ്. കേരളമേ, നന്ദി.”

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close