KeralaNewsNews in Brief

യാത്രയായത് ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണ്‍: ഇനിയെങ്കിലും മഴ പെയ്യുമെന്ന പ്രതീക്ഷയോടെ ജനങ്ങൾ

By web desk

ന്ന് ജൂലായ് 1. , 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണാണ് ഇത്തവണ ഇന്ത്യയിൽ കടന്നുപോയത്. ഇന്ത്യയിൽ സാധാരണഗതിയിൽ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റർ മാത്രമാണ്. 1920 മുതൽ വെറും നാലു വർഷം മാത്രമാണ് ഇത്രയും കുറവ് മഴ രേഖപ്പെടുത്തിയിട്ടുള്ളു. (1923,1926, 2009, 2014).

ഇന്ത്യയിലെ 91 ജലസംഭരണികളിൽ ജലനിരപ്പ് 17 ശതമാനം മുതൽ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ വരള്‍ച്ചയാണ് അനുഭപ്പെടുന്നത്. ഇവിടത്തെ ജലസംഭരണികളിൽ ജലനിരപ്പ് 9 ശതമാനമായി താഴ്ന്നതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം 13 ശതമാനവും, കഴിഞ്ഞ 10 വർഷം 17 ശതമാനവുമാണ് കുറഞ്ഞത്. അതേസമയം, ഇന്ത്യയിലെ മിക്കയിടങ്ങളിലും ജൂലായ് ആദ്യ വാരത്തോടെ ശക്തമായ മഴ പെയ്യുമെന്നുള്ള സൂചനകളാണുള്ളത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close