LatestNationalNewsNews in BriefWorld

റാഫേൽ ഇടപാട്: സിഎജി ഓഡിറ്റ‌് റിപ്പോർട്ട‌് ഇന്ന് രാഷ്ട്രപതിക്ക‌് നൽകും: പകർപ്പ് കേന്ദ്രസർക്കാരിന് നൽകും

By Web Desk

ഫേൽ യുദ്ധവിമാന ഇടപാടിനെ കുറിച്ച്  പരിശോധന നടത്തി സിഎജി തയ്യാറാക്കിയ ഓഡിറ്റ‌് റിപ്പോർട്ട‌് ഇന്ന്  രാഷ്ട്രപതിക്ക‌് നൽകും. റിപ്പോർട്ടിന്റെ പകർപ്പ‌് കേന്ദ്ര സർക്കാരിനും നൽകും.  പിന്നീട‌് പാർലമെന്റിൽ വയ‌്ക്കുന്നതിനായി സിഎജി റിപ്പോർട്ട‌് ലോക‌്സഭാ സ‌്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും രാഷ്‌ട്രപതി കൈമാറും.   ബുധനാഴ‌്ച പാർലമെന്റിന്റെ ഇരുസഭകളിലും  റിപ്പോർട്ട‌് വയ‌്ക്കാനാണ‌് സാധ്യത. ബജറ്റ‌് സമ്മേളനത്തിന്റെ അവസാനദിവസമാണ് അന്ന്. റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അനുകൂലമായിരിക്കും എന്ന് സൂചനയുണ്ട്.

ഇപ്പോളത്തെ സിഎജി രാജീവ‌് മെഹ‌്റിഷിക്ക‌് റഫേൽ ഇടപാടിൽ വ്യത്യസ്ത താൽപ്പര്യങ്ങളുണ്ടെന്നാണ് കോൺഗ്രസിന്റെ വിമർശനം. റഫേൽ വിമാനങ്ങൾ വാങ്ങാൻ ചർച്ചകൾ തുടങ്ങിയ ഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു മെഹ‌്റിഷി.  ധനമന്ത്രാലയവും ചർച്ചകളുടെ ഭാഗമായിട്ടുണ്ട‌്. താൻകൂടി ഉൾപ്പെട്ട ഇടപാടിനെ സംരക്ഷിക്കാനാകും സിഎജി ശ്രമിക്കുകയെന്നു  കോൺഗ്രസ‌് നേതാവ‌് കപിൽ സിബൽ പറഞ്ഞു. റഫേൽ ഇടപാടിലെ പരിശോധനകളിൽനിന്ന‌് അദ്ദേഹം പിന്മാറണം. സർക്കാരിനെ സംരക്ഷിച്ചുള്ള റിപ്പോർട്ടാകും സിഎജി തയ്യാറാക്കുക: സിബൽ കൂട്ടിച്ചേർത്തു.

2014 ഒക്ടോബർ – 2015 ആഗസ‌്ത‌് കാലഘട്ടത്തിലാണ് രാജീവ‌് മെഹ‌്റിഷി കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നത്‌. യുപിഎ കാലത്തെ ധാരണ പുനഃപരിശോധിക്കാൻ റഫേൽ നിർമാതാക്കളായ ഫ്രഞ്ച‌് കമ്പനി ദസാൾട്ടുമായി നരേന്ദ്ര മോദി സർക്കാർ ചർച്ചകൾ നടത്തിയതും ഇതേ കാലയളവിൽത്തന്നെയാണ‌്. 2015 ഏപ്രിലിൽ ഫ്രാൻസിൽവച്ച‌് റിലയൻസ‌് ഉടമ അനിൽ അംബാനിയുടെയും മറ്റും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാർ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിലും രാജീവ‌് മെഹ‌്റിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. മെഹ‌്റിഷി 2015 ആഗസ‌്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി. 2017 ആഗസ‌്തിൽ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന‌് വിരമിച്ച മെഹ‌്റിഷിയെ രണ്ടുമാസത്തിനുള്ളിൽ സർക്കാർ സിഎജിയായി നിയമിക്കുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close