LatestNationalNewsNews in BriefWorld

റഫേല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നതിന് തെളിവ്; രേഖ പുറത്തായി

By Web Desk

ഫേല്‍ ഇടപാടില്‍ രാജ്യതാല്പര്യത്തിന് വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് (പി.എം.ഒ) ഇടപെട്ടുവെന്ന് ആരോപിച്ചുകൊണ്ട് ദി ഹിന്ദു ദിനപത്രം സുപ്രധാന തെളിവ് പുറത്തുവിട്ടു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേല്‍ ഇടപാടിനായി ചര്‍ച്ച നടത്തിയതെന്ന വിവരമാണ് പുറത്തായത്‌.

രാജ്യ താല്‍പര്യത്തിന് എതിരായി കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് സൂചിപ്പിച്ച് പ്രതിരോധ മന്ത്രിക്ക് അന്നത്തെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി അയച്ച കത്താണ് വെളിച്ചത്തായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന് നേരത്തേ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള തെളിവുകളാണ് വെളിച്ചത്തായരിക്കുന്നത്. സ്വന്തം കയ്യക്ഷരത്തിലാണ് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

പക്ഷേ ഇത്തരമൊരു കാര്യം എഴുതിയത് സംബന്ധിച്ച് ഓര്‍മയില്ലെന്നാണ് മോഹന്‍കുമാറിന്റെ പ്രതികരണം. ഈ വിഷയത്തില്‍ 2015 നവംബര്‍ 24ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close