CrimeLatestNationalNewsNews in BriefWorld

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസന്വേഷണം ഊര്‍ജ്ജിതമാവാന്‍ സാധ്യത: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന വാര്‍ത്ത സ്ഥിരീകരിച്ചു

By Web Desk

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലടക്കം പോലീസ് തെരയുന്ന അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കയിലെ സെനഗലിൽ അറസ്റ്റിലായെന്ന വാര്‍ത്ത സ്ഥിരീകരിച്ചു കേരളാ പോലീസിന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കൊച്ചിലെത്തിക്കാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം തുടങ്ങി. രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ ഉടൻ തന്നെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്. പക്ഷേ വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളുള്ള രവിയെ വിട്ടുകിട്ടുന്നത് അത്ര എളുപ്പമാവില്ല.

എറണാകുളം പനമ്പിള്ളി നഗറിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് രവിപൂജാരി. ഇയാളെ ഇന്ത്യയിലെത്തിച്ചാലുടൻ കേരള പോലീസ് കസ്റ്റഡി അപേക്ഷ നൽകി കൊച്ചിയിലെത്തിച്ച് തെളിവെടുപ്പുകൾ നടത്തുമെന്ന് ഐ ജി വിജയ് സാഖറെ അറിയിച്ചു.

ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരി 15 വർഷത്തോളമായി ഒളിവിലായിരുന്നു. ഗിനിയ, ഐവറി കോസ്റ്, ബുർക്കിന ഫാസോ, സെനഗൽ എന്നിവിടങ്ങളിൽ മാറി മാറി ഒളിച്ചുകഴിയുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close