KeralaLocalNationalNews

കുംഭമാസ പൂജയ്ക്ക് തിരക്കില്ലാതെ സന്നിധാനം: എത്തുന്നത് ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍

By Sabarimala Desk

കുംഭമാസ പൂജയ്ക്കായി നട തുറന്ന ശബരിമല ആദ്യ ദിനം സാക്ഷ്യം വഹിച്ചത് തിരക്കൊഴിഞ്ഞ് സ്വച്ഛവും ശാന്തവുമായ സന്നിധാനത്തെയാണ്. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലും എത്തുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോലീസ് നിരീക്ഷണം ശക്തമാണ്.

മാസപൂജാ വേളയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടാകാറുള്ള തിരക്ക് ഇക്കുറി സന്നിധാനത്തില്ല. സാധാരണ മലയാളി തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് തെരഞ്ഞെടുക്കുന്ന സമയമായിട്ടും ഇതര സംസ്ഥാനക്കാരാണ് ഭക്തരില്‍ ഏറെയും. മണ്ഡലകാലത്ത് സംഘര്‍ഷം മൂലം യാത്ര ഒഴിവാക്കിയ ഭക്തരും മാസപൂജയ്ക്ക് എത്തിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് കാര്യമായ തിരക്കില്ല. വലിയനടപ്പന്തല്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ ഭക്തര്‍ വിരി വയ്ക്കുന്നുണ്ടെങ്കിലും പോലീസ് ഇടപെട്ടിട്ടില്ല. ആള്‍ത്തിരക്ക് കുറവായതിനാല്‍ വിശേഷാല്‍ പൂജകള്‍ ചെയ്യാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്.

അതേസമയം സുപ്രീംകോടതി വിധി മാനിച്ചുകൊണ്ട് ഭരണഘടനയ്ക്ക് അനുസരിച്ച് യുവതീ പ്രവേശനം നടത്തുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മയും തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിരിക്കെ പോലീസ് നിരീക്ഷണം ശക്തമാണ്. ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ മതിയെന്നാണ് പോലീസ് നിലപാട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close