KeralaLatestNationalNewsNews in Brief

യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ അഭിഭാഷകന്‍; യുവതികളെ വിലക്കുന്നത് നൈഷ്ഠിക ബ്രഹ്മചര്യത്തിന്‍റെ പേരിലെന്ന് തന്ത്രിയുടെ വക്കീല്‍

By Web Desk

യ്യപ്പന്‍റെ നൈഷ്‍ഠിക ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിട്ടുള്ളതെന്ന് ശബരിമല തന്ത്രി. സുപ്രീംകോടതിയില്‍ അദ്ദേഹത്തിന് വേണ്ടി വാദമുയര്‍ത്തിയ അഡ്വ. വി. ഗിരിയാണ് ഇക്കാര്യം ചീഫ് ജസ്റ്റിസിന് മുമ്പാകെ ബോധിപ്പിച്ചത്.

അതാത് ക്ഷേത്രങ്ങളില്‍ തന്ത്രിക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ തന്ത്രിയാണ് പ്രതിഷ്ഠകളുടെ അധികാരിയെന്നും വി ഗിരി വാദമുയര്‍ത്തി.

ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വിയാണ് വാദം നടത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടിയല്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു വാദം. നൈഷ്ഠിക ബ്രഹ്മചര്യം, തന്ത്രിയുടെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയായിരുന്നു ഇദ്ദേഹത്തിന്‍റെയും വാദം.

ഹിന്ദു മതത്തില്‍ ദൈവമെന്നത് വ്യത്യസ്ത ആകാരത്തിലും വിഭിന്ന സങ്കല്‍പത്തിലുമാണ്. ആരാധനയും വ്യത്യസ്തമാണ്. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ ഈ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും എന്നാല്‍ കോടതി അത് പരിഗണിച്ചില്ലെന്നും സിങ്‍വി വാദിച്ചു. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല. ശബരിമല ക്ഷേത്രമാണ്. ഭരണഘടനയുടെ ധാര്‍മികതയെക്കുറിച്ച് അടുത്ത കാലത്തെ വിധികളുണ്ട്. ഭരണഘടനയുടെ 17ാം അനുച്ഛേദം ജാതിമത വിവേചനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആണിനും പെണ്ണിനും അത്തരമൊരു വിവേചനമില്ല.ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേക പ്രായക്കാര്‍ക്ക് മാത്രമാണ് വിലക്ക്. അത് പ്രതിഷ്ഠയുടെ സ്വഭാവം കാരണമാണെന്നും സിങ്‌വി വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close