KeralaLocalNewsNews in Brief

എരുമേലി പേട്ടതുള്ളലിന് തുടക്കമായി: എങ്ങും താളമേളങ്ങളും ശരണമന്ത്രങ്ങളും

By Web Desk

തിഹ്യപ്രസിദ്ധമായ എരുമേല പേട്ടതുള്ളലിനു തുടക്കമായി. രാവിലെ 11 ന് ആകാശത്ത് കൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിച്ചത്. തുടര്‍ന്ന് ആലങ്ങാട്ട് സംഘവും പേട്ട തുള്ളി. മഹിഷി നിഗ്രഹത്തിന്റെ വിശ്വാസ സ്മരണ പുതുക്കിയാണ് പേട്ട തുള്ളല്‍ ഓരോ വര്‍ഷവും നടക്കുന്നത്.

രാവിലെ പതിനൊന്നുമണിയോടെ എരുമേലി ചെറിയമ്പലത്തിലാണ് പേട്ടതുള്ളല്‍ ആരംഭിച്ചത്.. ആദ്യം അമ്പലപ്പുഴ സംഘമാണ് പേട്ടതുള്ളിയത്. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ പേട്ടതുള്ളല്‍ ആരംഭിച്ചു.

താളമേളങ്ങളും ശരണം വിളികളുമാണ് എരുമേലി പേട്ടതുള്ളലിന്‍റെ അകമ്പടി. ചെറിയമ്പലത്തില്‍ നിന്നും വാവരുപള്ളി വഴി പേട്ടതുള്ളല്‍ പാതയിലൂടെ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ അവസാനിക്കുക.

ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ എരുമേലിയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close