KeralaLocalNationalNewsNews in Brief

മകരവിളക്കിന് എത്ര സുരക്ഷ? ക്രമീകരണങ്ങള്‍ വിലയിരുത്തി മേല്‍നോട്ട സമിതി

Video Report

ബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. മേല്‍നോട്ട സമിതി അംഗങ്ങള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ഈ മാസം 15 വരെ സമിതി അംഗങ്ങള്‍ സന്നിധാനത്തുണ്ടാകും.

ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍, എന്നിവരടങ്ങിയ സംഘമാണ് നിലയ്ക്കല്‍ ബേസ് ക്യാംപില്‍ എത്തിയത്. കെ.എസ്.ആര്‍.ടി.സി, ദേവസ്വം ബോര്‍ഡ്, പൊലീസ് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close