KeralaLocalNationalNews

ശബരിമല നട ഇനി മാര്‍ച്ചില്‍ തുറക്കും: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി നട അടച്ചു

By Web Desk

സുപ്രീംകോടതി വിധി പ്രകാരം ദര്‍ശനം നടത്താനെത്തിയ യുവതികളെ വിജയകരമായി തടഞ്ഞുകൊണ്ട് കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നടയടച്ചു. യുവതികള്‍ പ്രവേശനത്തിനെത്തുമോ, ദര്‍ശനം നടത്തുമോ, വിജയകരമായി തടയാന്‍ കഴിയുമോ എന്നിങ്ങനെയുള്ള സംഘര്‍ഷാന്തരീക്ഷത്തിലൂടെയാണ് നട തുറന്നിരുന്ന എല്ലാ ദിവസവും കടന്ന് പോയത്. അതേസമയം തീര്‍ത്ഥാടകര്‍ ഇത്തവണ വളരെ കുറവായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചില യുവതികള്‍ സുപ്രീംകോടതി വിധി പ്രകാരം സന്നിധാനത്തേക്ക് എത്താന്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികളില്‍ ചിലരും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് അവരെ തിരിച്ചയക്കുകയായിരുന്നു

മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നടയടച്ചത്.
ശബരിമല ഉത്സവത്തിനായി ഇനി മാര്‍ച്ചില്‍ നട വീണ്ടും തുറക്കും.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close