KeralaLatestNationalNewsNews in Brief

ശബരിമല നട തുറന്നു: ഇനിയുള്ള 5 ദിവസവും കനത്ത സുരക്ഷ; യുവതീപ്രവേശം ഉണ്ടാകുമെന്ന് സൂചന

By Web Desk

കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. സുപ്രീംകോടതി വിധിയനുസരിച്ച് കൂടുതല്‍ യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയേക്കാമെന്നതിനാല്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമാസ പൂജകൾ കഴിഞ്ഞ് ഫെബ്രുവരി 17നാണ് നട അടയ്ക്കുക. ഇതോടെ ഇനിയുള്ള 5 ദിവസവും ശബരിമല ശ്രദ്ധാകേന്ദ്രമാവും.

വൈകിട്ട് അഞ്ചിന് മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയാണ് കുംഭമാസ പൂജകൾക്കായി നട തുറന്നത്. . ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് എസ്.പി. വി അജിത്തിനും പമ്പയിൽ എസ്.പി. എച്ച് മഞ്ജുനാഥിനും നിലയ്ക്കലിൽ എസ്.പി. പി കെ മധുവിനുമാണ് ചുമതല.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എങ്കിലും സാഹചര്യം മനസ്സിലാക്കിയ ശേഷം ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ മതിയെന്നാണ് ജില്ലാ ഭരണകൂടം എടുത്തിരിക്കുന്ന നിലപാട്.

സുപ്രീംകോടതി വിധിയുള്ളതിനാൽ നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ സഹായത്തോടെ ഇനിയും ദർശനത്തിനായി യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close