KeralaLatestLocalNationalNewsNews in Brief

കാട്ടുപാതയിലൂടെ തീര്‍ത്ഥാടനം നടത്തിയവര്‍ക്ക് നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം: അഞ്ച് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

By Web Desk

മുണ്ടക്കയത്ത് ശബരിമലയിലേക്ക് കാട്ടിലൂടെയുള്ള പരമ്പരാഗത പാതയില്‍ തീര്‍ത്ഥാടകര്‍ക്കു നേരേ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. കാട്ടിലുടെ നടക്കുകയായിരുന്ന ഏഴ് കാട്ടാനകള്‍ ഒരുമിച്ചാണ് മനുഷ്യസാന്നിധ്യമറിഞ്ഞ് ചിന്നം വിളിച്ചെത്തി അഞ്ച് തീര്‍ത്ഥാടകരെ ആക്രമിച്ചത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.

പരിക്കേറ്റ വിജയവാഡ സ്വദേശി തിരുപ്പതി റാവു, കൊണ്ടൈ സ്വാമി എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗലാപുരം സ്വദേശികളായ നവീന്‍ കുമാര്‍, ഗണപതി സ്വാമി, മധുസൂദനന്‍ എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മുക്കുഴിയില്‍ കാട്ടുപ്രദേശത്ത് വച്ച് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സേലം സ്വദേശി പരമശിവം മരിച്ചിരുന്നു. ഏകദേശം അതേ കാട്ടുപ്രദേശത്ത് വച്ചാണ് ഇന്നലെയും ആക്രമണം ഉണ്ടായത്. വനപാലകരെത്തി ആനക്കൂട്ടത്തെ ഓടിച്ചുവിട്ട ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരമ്പരാഗത തീര്‍ത്ഥാടന പാതയാണെങ്കിലും വനപ്രദേശം മൃഗങ്ങള്‍ക്ക് സ്വച്ഛന്ദമായി വിഹരിക്കാനുള്ള ഇടമാണെന്നും കാട്ടുപ്രദേശങ്ങള്‍ ഒഴിവാക്കി തീര്‍ത്ഥാടനം നടത്തണമെന്നും വനംവകുപ്പ് നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും തീര്‍ത്ഥാടകരില്‍ പലരും അത് പാലിക്കാറില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close