KeralaLatestNationalNewsNews in Brief

യുവതീപ്രവേശം: സുപ്രീംകോടതി വിധിക്കെതിരെ സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് മന്ത്രി കടകംപള്ളി

By Web Desk

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സാവകാശ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് എ. പത്മകുമാറിനെ നീക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അഭ്യൂഹം മാത്രമാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ദേവസ്വം കമ്മീഷണർക്കും ഇടയിൽ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ശബരിമല വിഷയത്തില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചത് ദേവസ്വം ബോര്‍ഡിന്‍റെ നിലപാടാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ കോടതിയെ ബോധിപ്പിച്ചുവെന്ന് ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ല. പുനഃപരിശോധന ഹരജികള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വ്യത്യസ്ത അഭിപ്രായത്തെ കുറിച്ച് പറയാനാണ് താന്‍ നേരത്തേ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടതെന്നും ആ കൂടിക്കാഴ്ചയില്‍ അസ്വാഭാവികയില്ലെന്നും എന്‍.വാസു തിരുവനന്തപുരത്ത് പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close