KeralaLatestNationalNewsNews in Brief

കടകംപള്ളിയെ തള്ളിപ്പറഞ്ഞുകൊണ്ട് എ പത്മകുമാര്‍: യുവതീപ്രവേശത്തില്‍ സാവകാശ ഹര്‍ജിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്

By Web Desk

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സാവകാശ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്.

പ്രഥമപരിഗണന ഇപ്പോഴും സാവകാശ ഹരജിക്ക് തന്നെയാണെന്ന് ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ദേവസ്വം മന്ത്രിയെ കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പത്മകുമാര്‍ പറഞ്ഞു. താനും ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെങ്കിലും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു.

നേരത്തേ, ശബരിമല വിഷയത്തില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചത് ദേവസ്വം ബോര്‍ഡിന്‍റെ നിലപാടാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇങ്ങനെ കോടതിയെ ബോധിപ്പിച്ചുവെന്ന് ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ല. പുനഃപരിശോധന ഹരജികള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വ്യത്യസ്ത അഭിപ്രായത്തെ കുറിച്ച് പറയാനാണ് താന്‍ നേരത്തേ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടതെന്നും ആ കൂടിക്കാഴ്ചയില്‍ അസ്വാഭാവികയില്ലെന്നും എന്‍.വാസു തിരുവനന്തപുരത്ത് പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close