KeralaLatestNationalNewsNews in Brief

കുംഭമാസത്തിലും യുവതീപ്രവേശനം: ആന്ധ്രയുവതികളെ തിരിച്ചയച്ച് പ്രതിഷേധക്കാര്‍

By Sabarimala Desk

സുപ്രീംകോടതി വിധി പ്രകാരം ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് തിരിച്ചയച്ചു. ബുധനാഴ്ച്ച രാത്രി 9 മണിയോടെ എത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള 2 യുവതികളെയാണ് തിരിച്ചയച്ചത്. ഇവര്‍ വലിയ നടപ്പന്തലിന് മുകളില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാർ തടയുകയും തുടര്‍ന്ന് പോലീസ് യുവതികളെ തിരിച്ചയയ്ക്കുകയുമായിരുന്നു.

കുംഭമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരം ഭരണഘടനയനുസരിച്ച് യുവതികള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഭക്തസംഘത്തോടൊപ്പം ഇവരും എത്തിയത്. വലിയ നടപ്പന്തലിന് മുകളില്‍ എത്തിയ ഇവരെ ഏതാനും പേര്‍ തടഞ്ഞപ്പോള്‍ പോലീസ് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ക്ക് 50 വയസ്സില്‍ താഴെയാണെന്ന് പോലീസില്‍ നിന്ന് മനസ്സിലാക്കിയ പ്രതിഷേധക്കാര്‍ യുവതികളെ കടത്തിവിടില്ലെന്ന് ഉറപ്പിച്ചുപറയുകയായിരുന്നു. എന്നാല്‍ ഭക്തസംഘത്തിലുണ്ടായിരുന്ന സ്ത്രീകള്‍ തിരിച്ചുപോകാന്‍ തയ്യാറായില്ല.

തര്‍ക്കം തുടര്‍ന്നാല്‍ സാഹചര്യം മോശമാകുമെന്ന് കണ്ട പോലീസ് ദ്വിഭാഷിയുടെ സഹായത്തോടെ സ്ത്രീകളുമായി സംസാരിച്ചു. ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരം എത്തുന്ന യുവതികളെ ചിലര്‍ തടയുന്നുണ്ടെന്ന കാര്യം അറിയാതെയാണ് തങ്ങള്‍ എത്തിയതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും അനുനയിപ്പിച്ച് തിരിച്ചിറക്കാന്‍ പോലീസ് ശ്രമിച്ചു. പത്ത് മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിനൊടുവിലാണ് യുവതികള്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചത്. ഇവര്‍ക്കൊപ്പമുള്ളവര്‍ ദര്‍ശനം നടത്തിയിറങ്ങും വരെ പോലീസ് സംരക്ഷണയിലായിരുന്നു യുവതികള്‍.

അടുത്ത ദിവസങ്ങളിലും കൂടുതല്‍ യുവതികള്‍ എത്തിയേക്കാമെന്ന കണക്ക് കൂട്ടലില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്തുും പരിസരങ്ങളിലും നിരീക്ഷണം ശക്തമാണ്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close