KeralaLatestNationalNewsNews in Brief

ശബരിമലയില്‍ വിരിവെപ്പ് തര്‍ക്കവും നാമജപവും: നാമജപത്തില്‍ പങ്കെടുക്കുന്നത് മുമ്പ് അറസ്റ്റിലായവര്‍

By Web Desk

കുംഭമാസ പൂജകള്‍ക്കായി നടതുറന്നിരിക്കുന്ന ശബരിമലയിലെ നടപ്പന്തലില്‍ വിരിവയ്ക്കുന്നതിനെ ചൊല്ലി തീര്‍ത്ഥാടകരും പോലീസും തമ്മില്‍ വാഗ്വാദം. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ നടപ്പന്തലിൽ തങ്ങാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതേത്തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ഇവിടെ നിന്ന് പിന്‍വാങ്ങി.

മണ്ഡലകാലത്തേതിന് സമാനമായി രാത്രി നടയടക്കും വരെ സന്നിധാനത്ത് കുംഭമാസത്തെ തീര്‍ത്ഥാടനകാലത്തും കൂട്ടംചേര്‍ന്നുള്ള നാമജപം നടക്കുന്നുണ്ട്. സംഘം ചേര്‍ന്നുള്ള നാമജപത്തിന്റെ പേരില്‍ മുന്‍പ് അറസ്റ്റിലായവരാണ് ഇപ്പോഴത്തെ നാമജപങ്ങളിലും പങ്കെടുക്കുന്നത്.

അതേസമയം കുംഭമാസ പൂജയ്ക്ക് നട തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ്. പടിപൂജയ്ക്കുള്‍പ്പെടെ സന്നിധാനത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരായിരുന്നു അധികവും. ഏകദേശം 15, 000 തീര്‍ത്ഥാടകര്‍ മാത്രമേ ഈ ദിവസങ്ങളില്‍ എത്തിയിട്ടുള്ളുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close