KeralaLatestLocalNationalNewsNews in BriefVideos

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ മരക്കൂട്ടത്ത് ത‍ടഞ്ഞു: യുവതിയെ മടക്കിയയച്ചു; യുവതി വന്നത് ആന്ധ്രയില്‍ നിന്ന്

By Sabarimala Desk

ബരിമല ക്ഷേത്ര ദര്‍ശനം നടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞ് മടക്കിയയച്ചു. കുംഭമാസ പൂജകള്‍ക്കായി തുറന്നിരിക്കുന്ന ശബരിമലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭര്‍ത്താവിനൊപ്പം എത്തിയ യുവതിക്ക് പ്രതിഷേധം മൂലം മരക്കൂട്ടത്ത് വച്ച് തീര്‍ത്ഥാടനം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. സുപ്രീംകോടതി വിധിയൊക്കെയുണ്ടെങ്കിലും യുവതികള്‍ ദര്‍ശനം നടത്തിയാല്‍ ആചാരലംഘനമാകുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ തടഞ്ഞത്.

പ്രതിഷേധക്കാരും യുവതിക്കൊപ്പമുണ്ടായിരുന്നവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ പതിവുപോലെ പോലീസ് സുരക്ഷയിൽ യുവതിയെ തിരിച്ചിറക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ദര്‍ശനം നടത്തി.

കുംഭമാസ പൂജകൾക്കായി നട തുറന്നതിന് ശേഷം ഒരു ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ 11 യുവതികള്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയതായി പോലീസ് അറിയിച്ചു. വീട്ടുകാര്‍ക്കൊപ്പം സംഘമായാണ് ഇവര്‍ എത്തിയത്. സുപ്രീംകോടതി വിധിയൊക്കെയുണ്ടെങ്കിലും ശബരിമലയില്‍ വിശ്വാസികളില്‍ ചിലരും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയാണ് ഇവരിൽ ഭൂരിപക്ഷവും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സുരക്ഷാ പ്രശ്നങ്ങളും ക്രമ സമാധാന പ്രശ്നവും ചൂണ്ടിക്കാട്ടി അനുനയിപ്പിച്ച് തിരിച്ചിറക്കുകയാണ് ഇപ്പോള്‍ പോലീസ് ചെയ്യുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close