KeralaLatestNationalNewsNews in Brief

ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്പില്ലെന്ന് ദേവസ്വംബോര്‍ഡ്; വാദമുയര്‍ത്തിയത് സുപ്രീംകോടതിയില്‍; ക്ഷേത്ര ആചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിധേയമാക്കണമെന്നും ബോര്‍ഡ്

By Web Desk

ബരിമല വിധി ഒരു കാരണവശാലും പുനപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അര്‍ഹമായ ഒരു കാര്യവും എതിര്‍ കക്ഷികള്‍ ഉന്നയിച്ചിട്ടില്ല. തുല്യതയാണ് സുപ്രീംകോടതി വിധിയുടെ ആധാരം, മറിച്ച് തൊട്ടുകൂടായ്മയല്ല. തന്ത്രിയുടെ വാദങ്ങളിലുള്ളത് വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അനിവാര്യമായതും അല്ലാത്തതും ആയ ആചാരങ്ങള്‍ ഏതെല്ലാമാണ് എന്നതില്‍ ഹര്‍ജിക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാം. ആചാരം മൌലികാവകാശങ്ങള്‍ക്ക് വിധേയമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം പൂര്‍ത്തിയായതോടെ ഉച്ചഭക്ഷണത്തിന് ശേഷം
ദേവസ്വം ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഡ്വ. രാകേഷ് ദ്വിവേദി ഹാജരായി. സുപ്രീംകോടതി വിധിയെ അനുകൂലിച്ചായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ വാദങ്ങള്‍.

‌ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന് രാകേഷ് ദ്വിവേദി പറഞ്ഞു. സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധി സുപ്രധാനമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍
യുവതി പ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയായിരുന്നു ചോദ്യം ഉന്നയിച്ചത്. നേരത്തെ യുവതി പ്രവേശനം എതിര്‍ത്തിരുന്നെന്നും, എന്നാല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ നിന്ന് വിധി വന്നതോടെ നിലപാട് മാറ്റിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ജൈവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്താനാവില്ല എന്നാണ് ദേവസ്വംബോര്‍ഡ് ഉയര്‍ത്തിയ പ്രധാന വാദം. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിര്‍ത്തരുത്. തുല്യത ഉറപ്പാക്കലാണ് ഭരണകൂടത്തിന്റെ ബാധ്യത. ക്ഷേത്ര ആചാരങ്ങള്‍ ഈ ഭരണഘടനാ ധാര്‍മ്മികതക്ക് വിധേയമാക്കണമെന്നും ദ്വിവേദി വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close