KeralaLatestNationalNewsNews in Brief

യുവതീപ്രവേശം: വീണ്ടും വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്; എഴുതിക്കിട്ടുന്ന വാദങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ വീണ്ടും വാദം കേട്ടേക്കും

By Web Desk

ബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ‌്മയ‌്ക്ക‌് വേണ്ടി ഹാജരായ അഭിഭാഷകൻ മാത്യൂസ‌് നെടുമ്പാറയാണ‌് ആവശ്യം ഉന്നയിച്ചത്. ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻഗൊഗോയ‌് അധ്യക്ഷനായ ബെഞ്ചിൽ വീണ്ടും വാദംകേൾക്കണമെന്നായിരുന്നു ആവശ്യം..

എന്നാൽ, ഹർജികളിൽ ഇനി വാദംകേൾക്കാൻ കഴിയില്ലെന്നും അധികവാദം വല്ലതുമുണ്ടെങ്കിൽ എഴുതി നൽകാനും നിർദേശിച്ചു. പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ട ദിവസം അവസാന സമയത്ത് കോടതി പറഞ്ഞതും ഇതുതന്നെയായിരുന്നു. എഴുതിത്തരുന്ന വാദം വായിച്ചിട്ട് കാമ്പുണ്ടെന്ന‌് കോടതിക്ക‌് തോന്നിയാൽ വീണ്ടും തുറന്ന കോടതിയിൽ വാദംകേൾക്കാൻ അവസരം നൽകുന്നത‌് പരിഗണിക്കും.

2018 സെപ‌്തംബർ 28ന‌് ശബരിമലയില്‍ പ്രായഭേദമെന്യേ യുവതികൾക്ക‌് പ്രവേശം അനുവദിച്ച‌ വിധിക്ക‌് എതിരെയുള്ള ഹർജികളിൽ ബുധനാഴ‌്ച സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവച്ചിരുന്നു. മൂന്നരമണിക്കൂറോളം നീണ്ട വാദംകേൾക്കലിൽ അഡ്വ. മാത്യൂസ‌് നെടുമ്പാറയ‌്ക്കും വാദങ്ങൾ അവതരിപ്പിക്കാൻ കോടതി അവസരം നൽകിയിരുന്നു. അതു പോരെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.

ചീഫ‌്ജസ‌്റ്റിസ‌് തന്റെ വാദങ്ങൾ മുഴുവൻ കേട്ടില്ലെന്നും വാദിക്കാൻ അവസരം നൽകിയില്ലെന്നും മാത്യൂസ‌് നെടുമ്പാറ ചീഫ‌്ജസ‌്റ്റിസിനോടുതന്നെ പരാതിപ്പെടുകയായിരുന്നു. ചീഫ‌്ജസ‌്റ്റിസ‌് തന്നോട‌് മോശമായി പെരുമാറിയെന്നതടക്കമുള്ള ആരോപണങ്ങളും അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ, കഴിഞ്ഞദിവസം താങ്കൾ ഉൾപ്പടെയുള്ള അഭിഭാഷകരുടെ വാദങ്ങൾ വിശദമായി കേട്ട ശേഷമാണ‌് കേസ‌് വിധിപറയാൻ മാറ്റിയതെന്നായിരുന്നു ചീഫ‌്ജസ‌്റ്റിസിന്‍റെ പ്രതികരണം.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close