FootballKeralaLatestNationalNewsNews in BriefSports

ബ്ലാസ്റ്റേഴ്സിനെ അനുകരിച്ച് സന്തോഷ് ട്രോഫി കേരള ടീമും: വീണ്ടും സമനില; സാധ്യത ഇനി തുലാസ്സില്‍

By Sports Desk

ന്തോഷ് ട്രോഫി ഫുട്ബോളില്‍ വിജയം വേണ്ടിയിരുന്ന നിര്‍ണ്ണായക മത്സരത്തില്‍ കേരളത്തിന് സമനില. ഇന്നു നടന്ന ദക്ഷിണമേഖല യോഗ്യതാ ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തിലാണ് പുതുച്ചേരിക്കെതിരെ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചത്.

ആദ്യ മത്സരത്തില്‍ തെലങ്കാനക്കെതിരെയും കേരളത്തിന് സമനില തന്നെയായിരുന്നു ഫലം. ഇന്നത്തെ മത്സരത്തില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും കേരളത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതോടെ കേരളത്തിന്റെ യോഗ്യത തുലാസിലായി. ഇനി നടക്കാനിരിക്കുന്ന മത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരെ സര്‍വീസസ് ജയിച്ചാല്‍ അവര്‍ യോഗ്യ നേടും. അതോടെ ഇപ്പോഴത്തെ ചാമ്പ്യന്മാരായ കേരളത്തിന് പുറത്തേക്ക് പോകേണ്ടി വരും. രണ്ടു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് രണ്ടു പോയിന്റ് മാത്രമാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീം കളിച്ചതിന് സമാനമായ രീതിയില്‍ സമനിലക്കുരുക്കിലാണ് കേരളമെന്നാണ് നവമാധ്യമങ്ങളില്‍ കേരളത്തിനെതിരെ വിമര്‍ശനം ഉയരുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close