KeralaLatestNewsNews in Brief

അയ്യപ്പനെ വികൃതമാക്കി എസ്‌എഫ്‌ഐയുടെ ബോർഡ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം

By web desk

യ്യപ്പനെ വികൃതമാക്കി ചിത്രീകരിച്ച ബോർഡ് പ്രദർശിപ്പിച്ച തൃശൂർ കേരളവർമ്മ കോളേജിലെ എസ്‌എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്‌ എടുക്കാൻ കോടതിയുടെ നിർദ്ദേശം. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്ക് അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. തൃശൂർ സിജെഎം കോടതിയുടേതാണ് ഉത്തരവ്.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അനീഷ് കുമാർ തൃശൂർ ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായി വാദം കേട്ട കോടതി കേസ്‌ എടുക്കാൻ തൃശ്ശൂർ വെസ്റ്റ് പോലീസിന് ഉത്തരവ് നൽകി.

എസ്എഫ്ഐ ജില്ലാ വൈസ്‌ പ്രസിഡന്റ് ഹസ്സൻ മുബാറക്‌, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സൗരവ്‌ രാജ്‌, എസ്എഫ്ഐ കേരള വർമ്മ കോളേജ് യൂണിറ്റ് പ്രസിഡന്റ് നന്ദന ആർ തുടങ്ങിയവർക്കെതിരെയാണ് കേസ്. സെക്ഷൻ 153 A, 295, 504 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാൻ നിർദേശിച്ചിട്ടുള്ളത്.

ആർത്തവ രക്തത്തോടൊപ്പം തലികീഴായി ഒലിച്ചിറങ്ങുന്ന അയ്യപ്പ സ്വാമിയുടെ ചിത്രമാണ് തൃശൂർ കേരളവർമ്മ കോളേജിൽ പ്രദർശിപ്പിച്ചത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close