KeralaLatestLocalNewsNews in Brief

ഷുക്കൂര്‍ കൊലക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം; സിബിഐ കുറ്റപത്രം നല്‍കി; ടിവി രാജേഷിനെതിരെ ഗൂഢാലോചനാക്കുറ്റം

By Web Desk

എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയിൽ ഷുക്കൂറിനെ കൊന്ന കേസില്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം. തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. 302,102 ബി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച്ച മുൻപാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ പുതിയ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

2012 ഫെബ്രുവരി 20 നായിരുന്നു കൊലപാതകം . പി ജയരാജന്റെ വാഹന വ്യൂഹത്തിനു നേരേ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നു കൊലപാതകം നടത്തിയത്. കണ്ണപുരം വള്ളുവൻകടവിൽ വച്ച് വളഞ്ഞിട്ട് പിടികൂടി രണ്ടരമണിക്കൂർ ബന്ദിയാക്കി വെച്ച് വിചാരണ ചെയ്ത് മർദ്ദിച്ചതിനു ശേഷമായിരുന്നു കൊന്നത്. ഷുക്കൂറിനെ രക്ഷിക്കാൻ ബന്ധുക്കൾ പ്രാദേശിക നേതാക്കളോട് കരഞ്ഞു പറഞ്ഞിട്ടും കൊല്ലുകയായിരുന്നു.

സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് അറസ്റ്റിലായത്. ഗൂഢാലോചനക്കേസിൽ പി ജയരാജനെ അറസ്റ്റ് ചെയ്തതിന്‍റെ പേരില്‍ അന്ന് കണ്ണൂരിൽ വലിയ അക്രമ സംഭവങ്ങൾ നടന്നിരുന്നു. ടി.വി രാജേഷ് എം.എൽ.എയും കേസിൽ പ്രതിയാണ്. ഗൂഢാലോചനക്കുറ്റമാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close