CricketKeralaLocalNewsNews in BriefSports

തേനീച്ചകള്‍ക്ക് ക്രിക്കറ്റ് പ്രേമികളോട് കലിപ്പ്: തിരുവനന്തപുരത്ത് കളി കണ്ടിരുന്നവരെ കുത്തിയോടിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍

By Web Desk

തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കണ്ടിരുന്ന കാണികള്‍ക്ക് നേരെ തേനീച്ചകളുടെ ആക്രമണം. ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയ കാണികളെയാണ് തേനീച്ചകള്‍ ആക്രമിച്ചത്. പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയിലാണ്.

നാലാം ഏകദിനത്തില്‍ ടോസ് നേടി ഇംഗ്ലണ്ട് ലയണ്‍സ് ബാറ്റിങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് തേനീച്ചകൂട്ടം പറന്നെത്തി ആക്രമിച്ചത്. കാണികള്‍ ചിതറിയോടിയതോടെ മത്സരം കാല്‍ മണിക്കൂറോളം നിര്‍ത്തി വച്ചു.10 വയസ്സുള്ള കുട്ടിയടക്കം പരുക്കേറ്റ 5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമായിരുന്നിട്ടും അധികം പേരുണ്ടായിരുന്നില്ല. സ്റ്റേഡിയത്തില്‍ പല സ്ഥലങ്ങളിലും തേനീച്ചകളും കടന്നലുകളും കൂടു കൂട്ടിയിട്ടുള്ളതായി കാണികള്‍ പരാതിപ്പെട്ടു. അന്താരാഷ്ട്ര മത്സരമല്ലാത്തതിനാല്‍ അതനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതിയുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close